1

വിഴിഞ്ഞം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ വേഗം കൂട്ടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാർ നൽകാനുള്ള വയബിലിറ്റി ഫണ്ട് ഇതുവരെയും നൽകിയിട്ടില്ല. അത് എത്രയും വേഗം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണവും അതിന്റെ പുരോഗതിയും കണ്ട് വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.വിൻസെന്റ് എം.എൽ.എ, കോൺഗ്രസ് നേതാക്കളായ അഡ്വ.വിൻസെന്റ് ഡി.പോൾ,അഡ്വ.ജി.സുബോധൻ, കൗൺസിലർ ഓമന,കാഞ്ഞിരംകുളം ശിവകുമാർ,സി.എസ്.ലെനിൻ,ശരത് കാഞ്ഞിരംകുളം, വിശ്വനാഥൻ,ആഗ്നസ് റാണി എന്നിവർ പങ്കെടുത്തു.