kollayil-panchayath

പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണ ഉദ്ഘാടനം ചെയ്തു.ധനുവച്ചപുരം ധനുശ്രീ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. താണുപിള്ള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.അനില, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു,മെമ്പർ ബിന്ദു ബാലാ, സികെ.സിനികുമാരി,ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. കലോത്സവത്തിൽ പങ്കെടുത്ത ഭിന്നശേഷിക്കാരായ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് നടന്ന സമാപന സമ്മേളനം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എസ്. നവനീത് കുമാർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു.