തിരുവനന്തപുരം:അശാസ്ത്രീയമായ രീതിയിൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിലെ പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.ഹയർ സെക്കൻഡറി മേഖലയിലെ നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തിയ വിളംബര ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ അനിൽ. എം. ജോർജ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ,ഡോ.മനോജ് ജോൺസൺ, സിജു.കെ ,എസ്.മനോജ് ,എം.സന്തോഷ് കുമാർ ,കെ.എ.വർഗീസ്, ഡോ.മഹേഷ് ബാബു ,അബ്ദുൾ നാസിർ എ.പി ,ടി.എസ്. ഡാനിഷ്, എസ് എഫ്. ജലജകുമാരി ,മുഹമ്മദ് ഷിബിലി, എസ്.എൻ.മഹേഷ് ബാബു ,അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.