kovalam

കോവളം : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വിഴിഞ്ഞം പ്രസ് ക്ലബ് ആൻഡ‌് മീഡിയ സെന്റർ പുനർ സംഘടിപ്പിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ച പുനസംഘടന യോഗത്തിൽ രാജേന്ദ്രകുമാർ,സിന്ധുരാജൻ,നിഖിൽ, മുജീബ് ,അരുൺ , സതീഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അയൂബ് ഖാൻ (മംഗളം),സെക്രട്ടറി ഷാജിമോൻ (കേരളകൗമുദി). രക്ഷാധികാരി അഡ്വ.രാജയ്യൻ, ഖജാൻജി രാജേന്ദ്ര കുമാർ (ദീപിക), വൈസ് പ്രസിഡന്റുമാരായി നിഖിൽ പ്രദീപ് (മാധ്യമം),സിന്ധുരാജ് (ജനയുഗം), ജോ. സെക്രട്ടറിമാരായി സതീഷ് കുമാർ (ജന്മഭൂമി), സുരാസു (കൈരളി ന്യൂസ്) എന്നിവരെ തിരഞ്ഞെടുത്തു.