തിരുവനന്തപുരം: നാളെ എറണാകുളത്ത് ചേരുന്ന ഹാൻടെക്സ് പൊതുയോഗം നിയമവിരുദ്ധമാണെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ് കെ.പി.സി.സി ജനറൽ സെക്രട്ടറിയും യൂണിയൻ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റുമായ അഡ്വ.ജി.സുബോധൻ പറഞ്ഞു.നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.കുഴിവിള ശശി അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ, ഭാരവാഹികളായ മംഗലത്തുകോണം തുളസി, എൻ.ജയചന്ദ്രൻ, പയറ്റുവിള മധു, ഉച്ചക്കട ജയൻ, അഭിലാഷ്, കുഴിവിള സുരേന്ദ്രൻ, പെരിങ്ങമ്മല ബിനു തുടങ്ങിയവർ സംസാരിച്ചു.