തിരുവനന്തപുരം:മത്സര പരീക്ഷകളുടെ പരിശീലനങ്ങൾക്കായി ഏകീകൃത സ്വഭാവത്തിലും ശാസ്ത്രീയ അടിത്തറയിലും പ്രവർത്തിക്കുന്ന വിജയവീഥി പഠനകേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.330 പഠനകേന്ദ്രങ്ങളാണ് പ്രവർത്തനം തുടങ്ങിയത്.പഞ്ചായത്തുകളിൽ ഒന്നും മുനിസിപ്പാലിറ്റികളിൽ മൂന്നും കോർപ്പറേഷൻ പരിധിയിൽ ഏഴ് വീതവും പഠനകേന്ദ്രങ്ങളാണുള്ളത്.പത്താംക്ളാസ്, പ്ളസ് ടു, ബിരുദം എന്നിവ അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമിക പരീക്ഷകളുടെ പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക.പട്ടികവർഗ വിദ്യാർത്ഥികൾക്ക് പരിശീലനം സൗജന്യമാണ്.പഠിതാക്കളുടെ സൗകര്യം അനുസരിച്ചുള്ള സമയക്രമം പഠനകേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്രേറ്റ് റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടർ എസ്.സുരേഷ് കുമാർ അറിയിച്ചു. അപേക്ഷാഫോറം www.keralastaterutronix.com ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9446208822, 9072151980.