
കിളിമാനൂർ: കിളിമാനൂർ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന പഴയകുന്നുമ്മേൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ എന്നീ പഞ്ചായത്തുകളിലെ സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി കിളിമാനൂർ നഗരസഭ രൂപീകരിക്കണമെന്ന് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാക്കിന്റെ പൊതുയോഗം പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും, ഖജാൻജി ജി.ചന്ദ്രബാബു വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.രാജേന്ദ്രൻ നായർ സ്വാഗതവും മുത്താന സുധാകരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മോഹൻ വാലഞ്ചേരി(പ്രസിഡന്റ്), ടി.ചന്ദ്രബാബു (ജനറൽ സെക്രട്ടറി),ജി.ചന്ദ്രബാബു (ട്രഷറർ), രാജേന്ദ്രൻ നായർ, പാറയ്ക്കൽ ശശിധരൻ, പ്രേമചന്ദ്രബാബു, സുഭാഷ്(വൈസ് പ്രസിഡന്റുമാർ),വിജയകുമാർ,ഹരികൃഷ്ണൻ, രാജുകുമാർ,ഉദയകുമാർ(സെക്രട്ടറിമാർ), മുത്താന സുധാകരൻ(പി.ആർ.ഒ), ശശിധരൻ(ഓഫീസ് സെക്രട്ടറി), സുനിൽകുമാർ (കൺവീനർ : കായികം), രാമചന്ദ്രൻ, മോഹൻകുമാർ (കോഓർഡിനേറ്റർ),സുഭാഷ്(ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.