തിരുവനന്തപുരം : ഈ നൂറ്റാണ്ടിനെ പിടിച്ചുലച്ച മഹാമാരിയെ കുറിച്ച് സി.പി. ജോൺ രചിച്ച 'കൊവിഡ്-19: മനുഷ്യനും രാഷ്ട്രീയവും' എന്ന പുസ്തകം ഡോ.എം.ജി. ശശിഭൂഷണ് കൈമാറി പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പ്രകാശനം ചെയ്തു.
2020 മാർച്ച് 22 മുതൽ തുടർച്ചയായി ഫേസ്ബുക്കിലൂടെ കൊവിഡിനെയും അനുബന്ധ സംസ്ഥാന അന്തർദ്ദേശീയ രാഷ്ട്രീയത്തെയും സംബന്ധിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം .നിരവധി ഭാഗങ്ങൾ ഉള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. പ്രസാധകൻ മലയാളം മാസികയാണ് പുസ്തകം പുറത്തിറക്കിയത്. പ്രസാധകൻ മലയാളം മാസിക എഡിറ്റർ എൽ.ആർ. ഷാജി, സി.എം.പി സംസ്ഥാന അസി.സെക്രട്ടറി എം.പി. സാജു, സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.