
കല്ലറ:പാങ്ങോട് കെ.വി.യു.പി.എസിൽ ' ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതി ഉദ്ഘാടനവും വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു.പാങ്ങോട് കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വിദ്യാർത്ഥികളെ അനുമോദിക്കൽ,മികച്ച കർഷക അവാർഡ് നേടിയ പ്രഥമ അദ്ധ്യാപകനും അദ്ധ്യാപികയ്ക്കുമുള്ള പുരസ്കാര വിതരണം എന്നിവ നടന്നു.പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അൻവർ പഴവിള,പാങ്ങോട് കൃഷി ഓഫീസർ ശ്രുതി,സ്കൂൾ പി.ടി.എ പ്രസിഡന്റ് നിസാർ കല്ലറ,പ്രഥമ അദ്ധ്യാപകൻ.എ.എം അൻസാരി തുടങ്ങിയവർ സംസാരിച്ചു.