raj

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സബ്ഡിവിഷന്റെ കീഴിലുളള സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്പീക്കർ എം.ബി.രാജേഷ് സല്യൂട്ട് സ്വീകരിച്ചു. സബ്ഡിവിഷനിലെ നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.എസ്, ഗവ.എച്ച്.എസ്.എസ് നെയ്യാറ്റിൻകര, ഗവ.എച്ച്.എസ് പെരുമ്പഴുതൂർ, ഗവ.വി ആൻഡ് എച്ച്.എസ്.എസ് കുളത്തൂർ, ഗവ. വി ആൻഡ് എച്ച്.എസ്.എസ് പാറശാല, ഗവ.മോഡൽ എച്ച്.എസ്.എസ് പാറശ്ശാല, ഗവ.മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂ‌ർ, സെന്റ് ജോസഫ് എച്ച്.എസ്.എസ് ഉണ്ടൻകോട് എന്നീ സ്കൂളുകളിൽ നിന്നും 308 കേഡറ്റുകൾ 2 വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ, നഗരസഭ ചെയർമാൻ പി.കെ. രാജമോഹൻ, എസ്.പി.സി ഡി. എൻ.ഒ രാസിത്, നെയ്യാറ്റിൻകര ഡി.ഇ.ഒ ബാബു, എസ്.എച്ച്.ഒ സാഗർ, ബിജുകുമാർ, പാറശ്ശാല എസ്.എച്ച്.ഒ കിരൺ, എസ്.പി.സി റൂറൽ എ.ഡി.എൻ.ഒ അനിൽകുമാർ, പാസിംഗ് ഔട്ട് പരേഡ് കമ്മിറ്റി കൺവീനർ സജികൃഷ്ണൻ, ശ്രീനു ശ്രീധർ എന്നിവർ പങ്കെടുത്തു.