തിരുവനന്തപുരം:ജില്ലാ ക്ഷീര സംഗമത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് വേങ്ങോട് നടക്കും. മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും.നാളെ നടക്കുന്ന ക്ഷീര സഹകരണ സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ക്ഷീര സംഗമത്തോനടുബന്ധിച്ച് കന്നുകാലി പ്രദർശനം,മൃഗസംരക്ഷണ-ക്ഷീരവികസന-കാർഷിക എക്സിബിഷൻ, ക്ഷീര കർഷക സംഗമം,സെമിനാറുകൾ,ഡയറി ക്വിസ്,ഗവ്യ ജാലകം,ക്ഷീര കർഷകരെ ആദരിക്കൽ,അവാർഡ്ദാനം തുടങ്ങിയവയും നടക്കും.