കല്ലമ്പലം: ഒറ്റൂർ പഞ്ചായത്ത് ബഡ്ജറ്റിൽ സ്ത്രീ ശാക്തീകരണത്തിനും വയോജന സംരക്ഷണത്തിനും കുടിവെള്ള ലഭ്യതയ്ക്കും മുൻഗണന. പതിനാലാം പഞ്ചവത്സരപദ്ധതി മുന്നിൽകണ്ട് നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയ ഒറ്റൂർ പഞ്ചായത്തിലെ 2022-23 ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ബീന അദ്ധ്യക്ഷയായി. 15,22,27,603 രൂപ വരവും 15,03,19,119 രൂപ ചെലവും 19,08,484 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിലെ ഉന്നമനത്തിനായി 79,50,000 രൂപയും റോഡ് വികസനത്തിനായി 73,31,000 രൂപയും ഭവന നിർമ്മാണ പദ്ധതിക്ക് 1,16,90,000 രൂപയും കുടിവെള്ളക്ഷാമം പരിഹാരത്തിനായി 15,64,010 രൂപയും മാലിന്യനിർമ്മാർജ്ജനം സുചിത്വം 7,96,695 രൂപയും, ദുരന്തനിവാരണത്തിന് 11,27,077 രൂപയും, കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് 3,08,90,000 രൂപയും സംസ്ഥാന ആവിഷ്കൃത പദ്ധതികൾക്ക് 5,13,40,417 രൂപയും മറ്റ് ചെറുകിട പദ്ധതികൾക്ക് 3,76,29,920 രൂപയും വകയിരുത്തി.