uu

വർക്കല:എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവും കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണവും പുത്തൻചന്ത എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടന്നു.ശാഖ പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷതവഹിച്ചു.ആഘോഷപരിപാടികൾ ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ എസ്.എസ്.അഖിൽ,എ.എസ് .ശ്രീലക്ഷ്മി എന്നിവർക്ക് മൊബൈൽ ഫോണുകൾ യൂണിയൻ സെക്രട്ടറി അജി നൽകി.25 വർഷം പൂർത്തിയാക്കിയ ശാഖാ അംഗങ്ങളായ ജി.അരവിന്ദൻ,കെ.വിജയൻ,എസ്. ഷാജി എന്നിവരെ ചടങ്ങിൽ ഷാളണിയിച്ച് ആദരിച്ചു.യൂണിയൻ കോ ഒാർഡിനേറ്റർ ജി.ശിവകുമാർ, വനിതാസംഘം സെക്രട്ടറി ജി.സീമ,ശാഖ വൈസ് പ്രസിഡന്റ് ബാബു,ജി.രാമചന്ദ്രൻ,ശോഭനം, അനിത,ലൈല,കുട്ടപ്പൻ,വിനോബ,വിമൽ എന്നിവർ സംസാരിച്ചു.