വെള്ളറട: കുറ്റിയായണിക്കാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം 25ന് തുടങ്ങി ഏപ്രിൽ 3ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് മുഴുകാപ്പ്, 12ന് ഉച്ചപൂജ, 1ന് അന്നദാനം, വൈകിട്ട് 6ന് അലങ്കാര ദീപാരാധന, 7ന് സായാഹ്ന ഭക്ഷണം, 11ന് അത്താഴപൂജയും തിരുമുടിയെഴുന്നള്ളത്തും. 25ന് രാവിലെ 8ന് പച്ചപന്തൽ കാൽനാട്ട് കർമ്മം, ഉച്ചയ്ക്ക് 2ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 5ന് തൃക്കൊടിയേറ്റ്, 7ന് ആത്മീയ പ്രഭാഷണം, 26ന് രാത്രി 8ന് ഭജന, 27 വൈകിട്ട് 6ന് ദീപ കാഴ്ച, 7ന് ആത്മീയ പ്രഭാഷണം, 28ന് രാവിലെ 10ന് ഇരുത്തി പൂജ, രാത്രി 8ന് സാംസ്കാരിക സമ്മേളനവും കാവ്യ സന്ധ്യയും ഡോ. എം.എ. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

29ന് രാവിലെ 10ന് നാഗരൂട്ട്, വൈകിട്ട് 5ന് നാരങ്ങ വിളക്ക് പൂജ, രാത്രി 8ന് കളം കാവൽ, 10ന് ആകാശ വിസ്മയം, 30ന് രാവിലെ 10ന് ഇരുത്തി പൂജ, രാത്രി 7ന് പുഷ്പാഭിഷേകം, 8ന് ഗാനമേള, 31ന് രാത്രി 7ന് ഗണപതി ഭഗവാന് അപ്പം മൂടൽ, 8ന് ദേവീക്ക് മഹാപടുക്ക, 9ന് മത്സര വിളക്ക് കെട്ട് മഹോത്സവവും തിരുമുടിയെഴുന്നള്ളത്തും.

ഏപ്രിൽ 1ന് രാവിലെ 9ന് ഇരുത്തി പൂജ, 10ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്. 11ന് ആത്മീയ പ്രഭാഷണം, രാത്രി 7ന് പുഷ്പാഭിഷേകം, 8ന് നൃത്തനൃത്യങ്ങൾ, ഏപ്രിൻ 2ന് വൈകിട്ട് 5ന് ഐശ്യര്യപൂജ, രാത്രി 7ന് ഭഗവതി സേവ, 8ന് വിഷ്ണു പൂജ, 9ന് ആത്മീയ പ്രഭാഷണം,ഏപ്രിൽ 3ന് രാവിലെ 8ന് സമൂഹ പൊങ്കാല, 10ന് ആത്മീയ പ്രഭാഷണം, വൈകിട്ട് 4ന് ഘോഷയാത്ര, 7ന് കുത്തിയോട്ടം, താലപ്പൊലി, ഉരുൾ, ചന്ദനകുടം, വേൽ നേർച്ചകൾ, രാത്രി 12. 30ന് ഗുരുസി ആറാട്ട്,