
തിരുവനന്തപുരം: സിൽവർലൈനിനെതിരെ കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഭൂമി പോകുന്നവർക്ക് ആശങ്കയുണ്ടാകും. എന്നാൽ, വസ്തുതകൾ മറച്ചുവച്ച് വ്യാജ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന് സർക്കാർ ആഗ്രഹിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ വികസനത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിലെ പദ്ധതികളെ എതിർക്കുകയാണ്. വില പൂർണ്ണമായും കൈമാറിയശേഷമേ ഭൂമി ഏറ്റെടുക്കാനാകൂ. സാമൂഹികാഘാത പഠനത്തിനുള്ള പ്രദേശം കണ്ടെത്താൻ കല്ലിടലല്ലാതെ വേറെ മാർഗ്ഗമില്ല. സി.പി.എമ്മിനൊപ്പം സെമിനാറിൽ പോലും പങ്കെടുക്കരുതെന്നാണ് കോൺഗ്രസ് നിലപാട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെങ്കിലും സമരത്തിൽ ബി.ജെ.പിയുമായി കൈകോർക്കുകയാണെന്നും മന്ത്രി ആരോപിച്ചു.