puzhayude-bhagam-nashathi

കല്ലമ്പലം: വേനൽ കടുത്തതോടെ നാവായിക്കുളം മേഖലയിൽ ശുദ്ധജലത്തിനായി ജനങ്ങൾ പരക്കം പായുകയാണ്. ഇത് മുതലെടുത്ത്‌ ചിലർ കുടിവെള്ളമെന്ന വ്യാജേന കുളങ്ങളിൽ നിന്നും പാറ ക്വാറികളിൽ നിന്നും ശേഖരിക്കുന്ന മലിനജലവും വിറ്റ്‌ കാശാക്കുന്നുണ്ട്‌. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകാം. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ധാരാളം കുളങ്ങളും നീരുറവകളുമുള്ള പഞ്ചായത്താണ് നാവായിക്കുളം. എന്നാലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ പഞ്ചായത്തധികൃതർക്കാകുന്നില്ല.

സർക്കാർ ഫണ്ട് ഉപയോഗിച്ചും സ്വന്തം നിലയ്ക്കും ഒട്ടേറെ ചെറുകിട പദ്ധതി കൊണ്ടുവന്നെങ്കിലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഇവയെല്ലാം കാഴ്ചവസ്തുവായി അവശേഷിക്കുകയാണ്.

ജലജീവൻ പദ്ധതി പ്രകാരം ആറായിരത്തിലധികം പുതിയ കണക്ഷൻ നൽകിയതായാണ് കണക്ക്. പഞ്ചായത്തിൽ പ്രധാനമായും 6 തോടുകളും മുപ്പതിലധികം കുളങ്ങളുമുണ്ട്. തട്ടുപാലം, മങ്ങാട്ടുവാതുക്കൽ, വെട്ടിയറ, കടമ്പാട്ടുകോണം തോടുകളിൽ മഴ സമയത്ത് ധാരാളം വെള്ളം ഒഴുകുന്നുണ്ട്. ഇവ മുത്താന തോടുമായി ചേർന്ന് ഒന്നായി അയിരൂർ പുഴയായി ഒഴുകുന്നു. തോടുകളുടെ കരകളിൽ കമുകിൻ തൈകൾ, മുളകൾ എന്നിവ നട്ടു പിടിപ്പിച്ചും തടയണ നിർമിച്ചും ജലം കെട്ടി നിറുത്തിയാൽ നാവായിക്കുളത്തെ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയും. മാത്രമല്ല കുണ്ടുമൺകാവ് ഏലാ വഴി കടന്നുപോകുന്ന തോട്ടിൽ തടയണ നിർമ്മിച്ചിട്ടുണ്ട്. അവിടെ ഒരു ചെക്ക് ഡാം നിർമ്മിച്ചാൽ വേനൽക്കാലത്ത് സുലഭമായി പ്രദേശവാസികൾക്ക് വെള്ളം ലഭിക്കുമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്.

ഉയർന്ന പ്രദേശങ്ങളിൽ നേരത്തേതന്നെ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇടയ്ക്ക് ലഭിച്ച വേനൽ മഴയിലെ വെള്ളം ഒഴുകി നഷ്ടമായതല്ലാതെ തടഞ്ഞു നിറുത്താനായില്ല. തടയണകൾ നിർമ്മിക്കാനുള്ള പദ്ധതികൾ പലപ്പോഴും ആവിഷ്കരിച്ചുവെങ്കിലും നടപ്പായില്ല.

22 വാർഡുകളുള്ള പഞ്ചായത്തിൽ എസ്.സി കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ 12 മിനി കുഴൽക്കിണർ പദ്ധതികളുണ്ട്. മറ്റ് പദ്ധതികൾ വേറെയും. എന്നാൽ വേനൽ കടുക്കുമ്പോൾ ഇതെല്ലാം വെറും നോക്കുകുത്തിയാണ്.

ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗങ്ങളായ മേനാപ്പാറ, കടമ്പാട്ടുകോണം, ചാവർകോട്, ചിറ്റായിക്കോട്, താഴെ വെട്ടിയറ, പറകുന്ന്, അമ്മാം കോണം, ഡീസന്റ്മുക്ക്, കോട്ടറക്കോണം, കരവായിക്കോണം, വൈരമല, വെള്ളൂർക്കോണം.