p

തിരുവനന്തപുരം: എ.എ. റഹിം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ), ജെബി മേത്തർ (കോൺഗ്രസ്) എന്നിവർ രാജ്യസഭയിലേക്ക്. മൂന്ന് പേരുടെയും നാമനിർദ്ദേശ പത്രികകൾ ഇന്നലെ സൂക്ഷ്മ പരിശോധനയിൽ അംഗീകരിച്ചു.

മൂന്ന് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ വോട്ടെടുപ്പ് വേണ്ടിവരില്ല. പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്നിന് അവസാനിച്ചശേഷം വിജയികളെ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വരണാധികാരിയായ നിയമസഭാ സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറി കവിത ഉണ്ണിത്താൻ കൈമാറും. അവിടെ നിന്ന് അനുമതി ലഭിച്ചാലുടൻ മൂന്ന് പേരും വിജയിച്ചതായി പ്രഖ്യാപിക്കും. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനാവശ്യമായ സർട്ടിഫിക്കറ്റ് പിന്നാലെ കൈമാറും. ആവശ്യമായി വന്നാൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത് 31നാണ്.

സൂക്ഷ്മ പരിശോധനയിൽ, സ്വതന്ത്രനായി നൽകിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങൾ നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ചാൽ മാത്രമേ മത്സരിക്കാനാകൂ. പത്മരാജൻ 228ാമത്തെ തിരഞ്ഞെടുപ്പിലാണ് പത്രിക നൽകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലടക്കം മത്സരിക്കാൻ പത്രിക നൽകാറുള്ള പത്മരാജൻ ഗിന്നസ് റെക്കാഡിൽ കയറാനാണ് ലക്ഷ്യമിടുന്നത്.

ജെ​ബി​ ​മേ​ത്ത​റി​ന് 11.15
കോ​ടി​യു​ടെ​ ​ഭൂ​സ്വ​ത്ത്

₹​റ​ഹി​മി​നെ​തി​രെ​ 37​ ​കേ​സു​കൾ
തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​സ​ഭാ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ​ ​സ്വ​ത്തി​ൽ​ ​മു​ന്നി​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജെ​ബി​ ​മേ​ത്ത​ർ.​ 11,14,65,600​ ​രൂ​പ​യു​ടെ​ ​കാ​ർ​ഷി​ക,​ ​കാ​ർ​ഷി​കേ​ത​ര​ ​ഭൂ​സ്വ​ത്താ​ണ് ​ജെ​ബി​യു​ടെ​ ​പേ​രി​ലു​ള്ള​ത്.
87,03,200​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​ആ​ഭ​ര​ണ​വും​ 1,54292​ ​രൂ​പ​യു​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പോ​ളി​സി​യും​ ​സ്വ​ന്തം​ ​പേ​രി​ലു​ണ്ട്.​ ​പ​തി​നാ​യി​രം​ ​രൂ​പ​യാ​ണ് ​കൈ​വ​ശ​മു​ള്ള​ത്.​ 75​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​വീ​ട് ​സ്വ​ന്തം​ ​പേ​രി​ലു​ണ്ട്.​ 46.16​ ​ല​ക്ഷ​ത്തി​ന്റെ​ ​ബാ​ദ്ധ്യ​ത​യും.​ ​ഭ​‌​ർ​ത്താ​വി​ന് 41​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​യു​ള്ള​ 2017​ ​മോ​ഡ​ൽ​ ​മെ​ഴ്സി​ഡ​സ് ​ബെ​ൻ​സ് ​കാ​ർ,​ ​ഇ​ട​പ്പ​ള്ളി​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്കി​ൽ​ 23.56​ ​ല​ക്ഷ​ത്തി​ന്റെ​യും​ ​എ​റ​ണാ​കു​ളം​ ​ബ്രോ​ഡ്‌​വേ​യി​ലെ​ ​ഫെ​ഡ​റ​ൽ​ബാ​ങ്കി​ൽ​ 12570​രൂ​പ​യു​ടെ​യും​ ​നി​ക്ഷേ​പ​വും​ ​ഉ​ണ്ട്.
സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ.​എ.​ ​റ​ഹി​മി​നെ​തി​രെ​ ​വി​വി​ധ​ ​സ​മ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​നി​ല​വി​ലു​ള്ള​ത് 37​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളാ​ണ്.​ 26,304​ ​രൂ​പ​യു​ടെ​ ​ആ​സ്തി​ ​മാ​ത്ര​മാ​ണ് ​സ്വ​ന്ത​മാ​യു​ള്ള​ത്.​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ൽ​ 4.50​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ ​കൃ​ഷി​ഭൂ​മി​യു​ണ്ട്.​ ​ആ​റ് ​ല​ക്ഷം​ ​രൂ​പ​ ​വി​ല​ ​മ​തി​ക്കു​ന്ന​ ​വാ​ഹ​ന​വും​ 70,000​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ലു​ണ്ട്.
സി.​പി.​ഐ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​ ​സ​ന്തോ​ഷ് ​കു​മാ​റി​ന്റെ​ ​കൈ​യി​ൽ​ ​പ​ണ​മാ​യി​ ​പ​തി​നാ​യി​രം​ ​രൂ​പ​യും,​ ​ഭാ​ര്യ​യു​ടെ​ ​കൈ​വ​ശം​ 15,000​ ​രൂ​പ​യും​ ​നാ​ല് ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 80​ ​ഗ്രാം​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മു​ണ്ട്.​ ​സ​ന്തോ​ഷി​ന് ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​വി​ല​ ​മ​തി​ക്കു​ന്ന​ 5.67​ ​ഏ​ക്ക​ർ​ ​കൃ​ഷി​ ​ഭൂ​മി​യും​ ​ഭാ​ര്യ​ക്ക് ​നാ​ല് ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 2.29​ ​ഏ​ക്ക​ർ​ ​കൃ​ഷി​ഭൂ​മി​യു​മു​ണ്ട്.​ ​ക​ണ്ണൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​ഭാ​ര്യ​ക്ക് 8.5​ ​സെ​ന്റ് ​ഭൂ​മി​യും,​ 2300​ ​ച​തു​ര​ശ്ര​ ​അ​ടി​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​വീ​ടു​മു​ണ്ട്.​ ​മൊ​ത്തം​ 71,75,000​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​ഭൂ​മി​ ​ഭാ​ര്യ​ക്ക് ​സ്വ​ന്ത​മാ​യു​ണ്ട്.​ ​സ​ന്തോ​ഷി​ന് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യു​ടെ​യും​ ​ഭാ​ര്യ​ക്ക് 19​ ​ല​ക്ഷ​ത്തി​ന്റെ​യും​ ​ബാ​ദ്ധ്യ​ത​യു​ണ്ട്.