
തിരുവനന്തപുരം: സംസ്ഥാനത്തെ 44 നദികളുടെയും സംരക്ഷണത്തിന് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ലോക ജലദിനാഘോഷവും ശിൽപശാലയും മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂഗർഭ ജലം നിലനിറുത്താൻ കഴിയാത്തത് ശുദ്ധജല ക്ഷാമത്തിനിടയാക്കും. ജലസംരക്ഷണത്തിനായി ഭൂജല വകുപ്പിന് ആവശ്യമായ ജീവനക്കാരെ നൽകുമെന്നും മന്ത്രി പറഞ്ഞു.