odepec

തിരുവനന്തപുരം: ഒഡെപെകിന്റെ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല കാമ്പെയിനിംഗിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ജർമ്മനിയിലേക്ക് നഴ്സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റും രജിസ്‌ട്രേഷൻ നേടുന്നതിന് ആവശ്യമായ ജർമ്മൻ ഭാഷാ പരിശീലനവും ഒഡെപെക് സൗജന്യമായി നൽകും. ജർമൻ ഭാഷയുടെ ബി1 ലെവൽ പാസാകുന്ന നഴ്സുമാർക്ക് അസിസ്റ്റന്റ് നഴ്സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ലെവൽ പരീക്ഷ പൂർത്തിയാക്കുന്നതിനനുസരിച്ച് രജിസ്റ്റേഡ് നഴ്സായി മാറുന്നതിനും അവസരമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ജർമ്മൻ ഭാഷയിൽ ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകളും ആരംഭിക്കുന്നുണ്ട്. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. ഒഡെപെക് ചെയർമാൻ കെ. പി. അനിൽ കുമാർ,എം.ഡി അനൂപ് കെ.എ തുടങ്ങിയവർ പങ്കെടുത്തു.