തിരുവനന്തപുരം:അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്‌സ് (അക്വ) പരിസ്ഥിതി വിഭാഗമായ അക്വ നേച്ചറിന്റെ ആഭിമുഖ്യത്തിൽ ജലഭവൻ കാമ്പസിലെ മഴവെള്ള സംഭരണി വൃത്തിയാക്കി.പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വാട്ടർ അതോറിട്ടി ബോർഡ് അംഗം അഡ്വ.ജോസ് ജോസഫ് നിർവഹിച്ചു.ജീവനക്കാർക്കായി അക്വ നടത്തുന്ന എച്ച് ടു ഒ വാട്ടർ ക്വിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. അശോക് കുമാർ.പി,മനീഷ് കുമാർ,നിവേദിത (പോസ്റ്റർ രചന),സുജിത്.കെ, സരേശൻ,സ്വപ്നലതാറാണി (കഥ),പി.എസ്.അജയകുമാർ,സുനിത ജോർജ്,സുമി.എൻ,രാധാകൃഷ്ണൻ (കവിത) എന്നിവരാണ് മത്സര വിജയികൾ.പ്രോജക്ട് വിഭാഗം ചീഫ് എൻജിനിയർ അനിൽ കുമാർ.കെ. കെ,അക്വ പ്രസിഡന്റ് കെ.സുരേഷ്,എസ്.രഞ്ജീവ്,സരിതാ ഭാദുരി,അനിൽ എന്നിവർ സംസാരിച്ചു.അക്വ ജില്ലാ പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷനായിരുന്നു.