
നെയ്യാറ്റിൻകര:കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വ്ളാത്താങ്കര യൂണിറ്റ് പുതിയ നിർമ്മിച്ച ആസ്ഥാന മന്ദിരമായ വിമുക്തഭട ഭവന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എസ്.കെ അജികുമാർ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.ഭുവനേന്ദ്രൻ താക്കോൽ ദാനം നിർവഹിച്ചു.വ്ലാത്താങ്കര ക്ഷീരോല്പാദക സഹകരണ സംഘം എം.വർഗീസ് നാടാർ,സ്റ്റേറ്റ് കമ്മിറ്റി അംഗം പി.വിജയൻ,ജില്ലാ വൈസ് പ്രസിഡന്റ് എം.ജയാനന്ദൻ,യൂണിറ്റ് സെക്രട്ടറി എ.ആർ. വിജയകുമാർ,ട്രഷറർ എസ്.രവികുമാർ,ജോയിന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ,ഓർഗനൈസിംഗ് സെക്രട്ടറി ജി.എസ് ഭഗത്,രക്ഷാധികാരി എൻ.വേലപ്പൻ നായർ എന്നിവർ പങ്കെടുത്തു.