manmatha-leela

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മൻമത ലീലൈ എന്ന ചിത്രത്തിന്റെ ‌ട്രെയിലർ പുറത്തിറങ്ങി. യുവ നിരയിലെ ശ്രദ്ധേയനായ അശോക് സെൽവൻ നായകനാകുന്ന ചിത്രം അഡൽട്ട് കോമഡി എന്റർടെയ്നറാണ്. സമൂഹ മാദ്ധ്യമത്തിൽ ഇതിനോടകം വൻ തരംഗം ട്രെയിലർ തീർത്തു.തമിഴകത്തെ ശ്രദ്ധേ സംവിധായകനാണ് വെങ്കട് പ്രഭു. ഇത് വേറിട്ട യാത്ര എന്നാണ് തമിഴ് സിനിമ ലോകം വിശേഷിപ്പിക്കുന്നത്. മാനാടിനു ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മൻമത ലീലൈ. സംയുക്ത ഹെഗ്ഡെ, റിയ സുമൻ, സ്മൃതി വെങ്കട്, പ്രേംജി അമരൻ കരുണാകരൻ, ജയപ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. പ്രേംജി തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.