
വെള്ളറട:പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എള്ളുവിള ക്ഷീരോത്പാതക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ കുന്നത്തുകാൽ ഗൗതം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷകസംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സി.കെ.ഹരീന്ദ്രൻ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്തിലെ ക്ഷീര സംഘങ്ങൾ മിൽമ,കേരള ഫീഡ്സ്, വിവിധ ബാങ്കുകളും സംഗമത്തിൽ പങ്കെടുത്തു. യോഗത്തിൽ വച്ച് ക്ഷീര സംഘങ്ങൾക്കും ക്ഷീര കർഷകർക്കുമുള്ള വിവിധ സഹായങ്ങളുടെ വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കന്നുകാലി പ്രദർശനം നടന്നു. സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് വികസനകാര്യ ചെയർമാൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.