തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസിലെ പൊതു പരീക്ഷ ഇന്ന് ആരംഭിക്കും. ഇന്ന് നടത്താനിരുന്ന ഒൻപതാം ക്ളാസിലെ അറബി പരീക്ഷ (പേപ്പർ 1) സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായും പരീക്ഷ ഏപ്രിൽ 2ന് ഉച്ചകഴിഞ്ഞ് നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.