വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ സേവനമേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എ.എസ്. ജീവൽ കുമാർ അവതരിപ്പിച്ചു. 56, 17, 49, 838 രൂപ വരവും 55,20,26,500 രൂപ ചെലവും 97,23,338 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ഇതിൽ കുടിവെള്ള പദ്ധതികൾക്ക് 19 കോടി 62 ലക്ഷം രൂപയും, ശുചിത്വ പദ്ധതിക്ക് 1കോടി 32 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് 1 കോടിയും, ഭവന നിർമ്മാണത്തിന് 1കോടി 20 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.