
തിരുവനന്തപുരം: ലോക ജലദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി ടൂൺസ് അനിമേഷൻ മീഡിയ ഗ്രൂപ്പിനെയടക്കം പങ്കാളികളാക്കി യുനെസ്കോയുടെ മൂന്ന് അനിമേഷൻ സിനിമകൾ. 'എച്ച് റ്റു ഓ...ഹ്" എന്ന പേരിലുള്ള സംരംഭത്തിന്റെ ഭാഗമായാണ് സിനിമാനിർമ്മാണം. മത്സരത്തിലൂടെ തിരഞ്ഞെടുത്ത ബി. പ്രണിത (ആർ.എം.കെ സീനിയർ സെക്കൻഡറി സ്കൂൾ, തമിഴ്നാട്), അദിഥി മിത്ര (ചിന്മയ വിദ്യാലയം, കേരളം) സായ് ദർശിനി (ഹാർവെസ്റ്റ് ഇന്റർനാഷണൽ സ്കൂൾ, കർണ്ണാടക) എന്നീ വിദ്യാർത്ഥികളുടെ എൻട്രികളാണ് സിനിമകളാക്കിയത്.
നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ, യുണൈറ്റഡ് സ്കൂൾ ഓർഗനൈസേഷൻ ഇന്ത്യ, റീബ്രെയ്ൻ, ടൂൺസ് മീഡിയ ഗ്രൂപ്പ്, വാട്ടർ ഡൈജസ്റ്റ് എന്നിവയുമായി ചേർന്നാണ് യുനെസ്കോ പദ്ധതിയാരംഭിച്ചത്. യുനെസ്കോയുടെ പദ്ധതിയുടെ ഭാഗമാകാനായതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ടൂൺസ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ പി. ജയകുമാർ പറഞ്ഞു.