kerala-university

നാലാം സെമസ്​റ്റർ എം.സി.എ (2015 സ്‌കീം റഗുലർ & സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 24, 25 തീയതികളിൽ നടത്തും.

ആറാം സെമസ്​റ്റർ, എട്ടാം സെമസ്​റ്റർ ബി.ആർക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽഎൽ.ബി/ ബി കോം എൽഎൽ.ബി/ ബി.ബി.എ എൽഎൽ.ബി പരീക്ഷകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷന് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 1 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രിൽ 4 വരെയും അപേക്ഷിക്കാം.

കമ്പൈൻഡ് ഒന്നും രണ്ടും സെമസ്​റ്റർ ബി.ടെക് (2008 & 2013 സ്‌കീം) (സപ്ലിമെന്ററി/ ട്രാൻസി​റ്ററി/ മേഴ്സി ചാൻസ്/ സെഷനൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി ബി.ടെക് റീവാല്യുവേഷൻ സെക്‌ഷനിൽ 24 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.

ഒന്നാം സെമസ്​റ്റർ എം കോം (റഗുലർ, സപ്ലിമെന്ററി, മേഴ്സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31വരെ അപേക്ഷിക്കാം.


അവസാന വർഷ ബി.ബി.എ (ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ റഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.