dd

തിരുവനന്തപുരം: ജലസ്രോതസുകളെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും ശുചിയായി നിലനിറുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ പ്രചാരണം മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സെക്രട്ടേറിയറ്റ് അനെക്‌സ് 2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നവകേരളം കർമ പദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ.സീമ അദ്ധ്യക്ഷയായി. കില ഡയറക്ടർ ജോയ് ഇളമൺ ലോഗോയും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് വിജു മോഹൻ ബ്രോഷറും പ്രകാശനം ചെയ്തു. പട്ടം ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി അതീത സുധീർ മാസ്‌കട്ട് പ്രകാശിപ്പിച്ചു. ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ സ്വാഗതവും പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടർ ജ്യോത്സന മോൾ നന്ദിയും പറഞ്ഞു.