aru

അരുവിക്കര:കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര ബ്ലോക്ക്‌ സെക്രട്ടറിയായിരുന്ന കെ.കെ.ദിവാകരന്റെ ഒന്നാം അനുസ്മരണ യോഗം മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്.ശബരിനാഥൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ല പഞ്ചായത്തംഗം വെള്ളനാട് ശശി,ഡി.സി.സി മെമ്പർമാർ ജെ.ശോഭനദാസ്,ഇറയാംകോട് രാധാകൃഷ്ണൻ, ബ്ലോക്ക്‌ സെക്രട്ടറി മാരായ ഇ.എ.സലാം,തോപ്പിൽ ശശിധരൻ,അരുവിക്കര പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ രമേശ് ചന്ദ്രൻ,യൂത്ത് കോൺഗ്രസ്‌ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ സജിൻ വെള്ളൂർ ക്കോണം,നിയോജകമണ്ഡലം സെക്രട്ടറി ആനന്ദ്,ബ്ലോക്ക്‌ കമ്മിറ്റി അംഗം കാച്ചാണി ഹരി,മുൻ കാച്ചാണി വാർഡ് മെമ്പർ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.