nss

കാട്ടാക്കട:കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ എൻ.എസ്.എസ് എന്നും നിർണ്ണായക ശക്തിയാണെന്ന് ജി.സ്റ്റീഫൻ.എം.എൽ.എ. കാട്ടാക്കട മുഴവ൯കോട് എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം നൽകിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.കരയോഗം പ്രസിഡന്റ് അഡ്വ.കാട്ടാക്കട അനിൽ അദ്ധ്യക്ഷത വഹിച്ചു.വിനോദ് വെള്ളായണി മുഖ്യാതിഥിയായി.സെക്രട്ടറി അജയകുമാ൪,ട്രഷറ൪ വിനോദ്,യൂണിയൻ പ്രതിനിധി അശോക് കുമാർ,ജോയന്റ് സെക്രട്ടറി അഭിലാഷ് കണ്ണ൯,പ്രേംജിത്,വിജയകുമാർ,ശ്രീരുമാ൪,ഉണ്ണികൃഷ്ണ൯,രാമചന്ദ്രൻ നായർ, ശശികല,എസ്.എസ്.ചന്ദ്രൻ എന്നിവ൪ സംസാരിച്ചു.