
തിരുവനന്തപുരം: ഇന്റലിജൻസ് വിഭാഗത്തിലെ ഐ.ജിയായ ഹർഷിതാ അട്ടല്ലൂരിയെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂണിറ്റിൽ ഐ.ജിയായി സ്ഥലംമാറ്റി നിയമിച്ചു. പൊലീസ് അക്കാഡമിയിൽ ട്രെയിനിംഗ് ഐ.ജിയായ കെ.സേതുരാമനെ ഇന്റലിജൻസ് ഐ.ജിയാക്കി. ക്രൈംബ്രാഞ്ച് ഐ.ജിയായ കെ.പി.ഫിലിപ്പിനെ പൊലീസ് അക്കാഡമിയിൽ ട്രെയിനിംഗ് ഐ.ജിയായും നിയമിച്ച് സർക്കാർ ഉത്തരവിറക്കി.