
വെഞ്ഞാറമൂട്: ഇനി ഞാനൊഴുകട്ടെ' മൂന്നാം ഘട്ട സംസ്ഥാനതല ഉദ്ഘാടനവും പുഴയൊഴുകും മാണിക്കൽ പദ്ധതികളുടെ പ്രഖ്യാപനത്തിനും ലോക ജലദിനത്തിൽ തുടക്കമായി. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പുഴയൊഴുകും മാണിക്കൽ സമഗ്ര പദ്ധതി രേഖയും മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പദ്ധതി വിശദീകരണം നടത്തി. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, സി.പി.എം ഏരിയ സെക്രട്ടറി ഇ.എ. സലിം, പഞ്ചായത്തംഗം പള്ളിക്കൽ നസീർ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി കോഓർഡിനേറ്റർ ജി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ സംസാരിച്ചു. പിന്നണി ഗായിക അവനി സ്വാഗതഗീതം ആലപിച്ചു. സാംസ്‌കാരിക സായാഹ്നത്തിൽ ചലച്ചിത്ര താരം അശ്വത്ത് ലാൽ മുഖ്യാതിഥിയായി. കവികളായ വിഭു പിരപ്പൻകോട്, ഡോ. എം.എസ്. ശ്രീലാറാണി, എസ്.എസ്. ചന്ദ്രകുമാർ, നാടകകൃത്ത് മുഹാദ് വെമ്പായം തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ജലപ്രതിജ്ഞയും സാംസ്‌കാരിക ഘോഷയാത്രയും, ചലച്ചിത്ര പ്രദർശനവും നടന്നു.