medi

തിരുവനന്തപുരം:കെ.പി.എയുടെയും കെ.പി.ഒഎയുടെയും നേതൃത്വത്തിൽ എസ്‌.യു.ടി ആശുപത്രി പൊലീസ് ഉദ്യോഗസ്ഥർക്കായി ശ്വാസകോശ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എസ്‌.യു.ടി ആശുപത്രി മേധാവി കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു.യോഗം സിറ്റി എ.സി.പി പ്രതാപൻ നായർ ഉദ്ഘാടനം ചെയ്തു. പട്ടം എസ്‌.യു.ടി ആശുപത്രിയിലെ പൾമനോളജി വിഭാഗം സീനിയർ കൺസൾട്ട്ന്റ് ഡോ.സോഫിയ സലിം മാലിക്,കൺസൾട്ടന്റ് പൾമനോളജിസ്റ്റുമാരായ ഡോ.ആൻ മേരി, ഡോ.അശ്വതി എന്നിവർ പരിശോധന നടത്തി.കെ.പി.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ചന്ദ്രശേഖരൻ നായർ,കെ.പി.എ പ്രസിഡന്റ് കിരൺ എസ്.ദേവ്,കെ.പി.എ സെക്രട്ടറി സജീർ എ.എൻ എന്നിവർ സംസാരിച്ചു.