പാറശാല: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെങ്കൽ മണ്ഡലം പ്രവർത്തക സമ്മേളനം സമിതി ജനറൽ സെക്രട്ടറി അഡ്വ. ആർ.ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ചെങ്കവിള നടന്ന സമ്മേളനത്തിൽ എസ്. അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ രൂപികരണ സമിതിയുടെ ഉന്നതാധികാര സമിതി അംഗം നെയ്യാറ്റിൻകര ജയചന്ദ്രൻ, താലൂക്ക് ജനറൽ സെക്രട്ടറി കാരോട് പത്മകുമാർ,മണ്ഡലം ഭാരവാഹികളായ വനിതാ സമിതി ജനറൽ സെക്രട്ടറി അഡ്വ.ബാലഗിരിജാ അംബാൾ,അയിര ജോൺസൺ, അയിര തങ്കരാജൻ നാടാർ,പൊഴിയൂർ വിജയൻ,ശ്രീനാഥ് എന്നിവർ പങ്കെടുത്തു. സമിതിയുടെ ചെങ്കൽ മണ്ഡലംജനറൽ സെക്രട്ടറിയായി കാരോട് സുധാകരൻ നായർ, കാരോട് മേഖലാ സമിതി ജനറൽ സെക്രട്ടറിയായി പൊറ്റയിൽക്കട തങ്കരാജ്, ചെങ്കൽ മണ്ഡലം സമിതി ജോയിന്റ് സെക്രട്ടറിയായി എം.എ.കബീർ, കാരോട് മേഖലാ സമിതി ജോയിന്റ് സെക്രട്ടറിയായി ഭുവനചന്ദ്രൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.