ചേരപ്പള്ളി : സി.പി.ഐ ആര്യനാട് ലോക്കൽ സമ്മേളനം ഏപ്രിൽ 8, 9 ദിവസങ്ങളിൽ ആര്യനാട് കെ.എസ്. ഒാഡിറ്റോറിയത്തിൽ നടക്കും.8ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആര്യനാട് മെഡിക്കൽ മിഷൻ ക്ളീനിക്, ആര്യനാട് ദേവി ക്ളിനിക്കൽ ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.വൈകിട്ട് 4ന് വ നടക്കുന്ന കുടുംബ സംഗമം സി.പി.ഐ ലജില്ലാ സെക്രട്ടറി മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മീനാങ്കൽകുമാർ, എം.എസ്. റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, അരുവിക്കര വിജയൻ നായർ, വെള്ളനാട് സതീശൻ, ജി. രാജീവ് എന്നിവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ഗാനമേള. 9ന് രാവിലെ പത്തിന് പതാക ഉയർത്തൽ, 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ, എം.എസ്. റഷീദ്, ജി. രാമചന്ദ്രൻ, ഇൗഞ്ചപ്പുരി സന്തു, പുറുത്തിപ്പാറ സജീവ് എന്നിവർ പങ്കെടുക്കും.