ചേരപ്പള്ളി : ദുരിതം അനുഭവിക്കുന്ന ഭവന രഹിതരായ തോട്ടം തൊഴിലാളി കുടുംബങ്ങളെ
മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകണമെന്ന് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ അരുവിക്കര നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാപ്രസിഡന്റും എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റി അംഗം ചൂഴ ഗോപൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സെക്രട്ടേറിയറ്റ് അംഗവും എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ഇൗഞ്ചപ്പുരി സന്തു, സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ എസ്. പ്രവീൗ, വെള്ളനാട് സാജൻ, പൊട്ടൻചിറ മോഹനൻ,കാനക്കുഴി ഷാജി, ഷെർളിരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാജൻ വെള്ളനാട് (പ്രസിഡന്റ്),ചൂഴ ഗോപൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.