തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക നാട്യകലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീത്യാഗരാജ സ്വാമി ആരാധനാ മഹോത്സവം പ്രൊഫ. കുമാര കേരളവർമ്മയും കലാകാരന്മാരും ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം ചെയർമാൻ ഡോ. ജി. രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു. നൃത്തസംഗീത സഭ വൈസ് ചെയർമാൻ പ്രൊഫ. വൈക്കം വേണുഗോപാൽ, കേന്ദ്രം രക്ഷാധികാരി കെ.പി. ശങ്കരദാസ്, കൗൺസിലർ പദ്മകുമാർ, രാജേന്ദ്രൻ നായർ, ജി. മാധവദാസ്, കേന്ദ്രം വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ, അഡ്വ. ഷിബു പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ആനയടി എൻ. പങ്കജാക്ഷനെയും ഷൺമുഖാനന്ദ സംഗീത സഭയുടെ ഭാരതരത്ന എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് നേടിയ ഹൃദയേഷ് ആർ. കൃഷ്ണനെയും ആദരിച്ചു.