
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ ക്ഷീരകർഷകരുടെ സംഗമം സംഘടിപ്പിച്ചു.നഗരൂർ പഞ്ചായത്തിലെ മാവേലിൽ ക്ഷീരോൽപാദകസംഘത്തിന് സമീപം നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത,അരുണ.എസ്. ദാസ്,ജനപ്രതിനിധികൾ,ക്ഷീരസംഘം പ്രസിഡന്റുമാർ,ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.കന്നുകാലി പ്രദർശനം,ഡയറി എക്സിബിഷൻ,ക്ഷീരവികസന സെമിനാർ തുടങ്ങിയവ സംഘടിപ്പിച്ചു. മുതിർന്ന കർഷകരെ ചടങ്ങിൽ ആദരിച്ചു.