
കിളിമാനൂർ: കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെ എതിർക്കാനും തുരങ്കം വയ്ക്കാനും എന്നും ഒരുകൂട്ടം വികസന വിരോധികൾ രംഗത്തുണ്ടെന്നും ഈ വികസന വിരോധികളെ കേരളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നഗരൂർ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിക്കായി പോങ്ങനാട് കെ.ആർ നിവാസിൽ ജെ. രാധാകൃഷ്ണൻ പിള്ളയും കുടുംബവും സൗജന്യമായി വിട്ടുനൽകിയ ഭൂമിയുടെ സമ്മത പത്രം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷയായി. ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ബ്ലോക്ക് മെമ്പർ ടി.എസ്. ശോഭ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ,സി.പി.എം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ,എ.എസ് വിജലയക്ഷ്മി,ആർ.എസ് സിന്ധു,ലാലിജയകുമാർ നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്,ആർ.സുരേഷ് കുമാർ,ആർ. എസ് രേവതി,കെ.ശ്രീലത,എസ്.ഉഷ,ബി.യു അർച്ചന,എസ്.കെ. സുനി,ആർ.വിഷ്ണുരാജ്, കെ.ശശിധരൻ,പേരൂർ നാസർ,കുന്നിൽ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതവും സെക്രട്ടറി ജെ.എസ്.സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.ഭൂമി വിട്ടുനൽകിയ ജെ.രാധാകൃഷ്ണപിള്ള, ഭാര്യ കമല, മകൾ ഹരിപ്രിയ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചു.