കിളിമാനൂർ: കൃഷി, ഭവനനിർമ്മാണം, മൃ​ഗസംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകി ന​ഗരൂർ പ‍ഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഡി. സ്മിത അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് ബഡ്ജറ്റ് അവതരിപ്പിച്ചു. 28,1844519 രൂപ വരവും 27,7053000 രൂപ ചെലവും 4791519 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

കാർഷിക മേഖലയ്ക്ക് 99,75000രൂപയും മൃ​ഗസംരക്ഷണത്തിന് 62,00000 രൂപയും ഭവന നിർമ്മാണത്തിന് 15,000000രൂപയും വിവിധ കുടിവെള്ള പദ്ധതികൾക്ക് 52,50000 രൂപയും നീക്കിവച്ചു.

ജില്ലയിൽ ഏറ്റവും അധികം നെൽ ഉല്പാദിപ്പിക്കുന്ന ന​ഗരൂർ പഞ്ചായത്തിൽ നെൽകൃഷിക്ക് മാത്രമായി ഇത്തവണ 90ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിലും ​ഘടകസ്ഥാപനത്തിലും അനെർട്ടിന്റെ സഹകരണത്തോടെ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി നിർമ്മിച്ച് കെ.എസ്.ഇ.ബി കൈമാറി വൈദ്യുതി ചാർജ്ജ് ഇനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന പുതിയ പദ്ധതിക്കും ബഡ്ജറ്റിൽ തുക നീക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് 10 കോടി രൂപയും സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി 8കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.