തിരുവനന്തപുരം: ഗോത്രജനതയുടെ തനത് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദർശന വിപണന മേള 'അഗസ്ത്യ 2022' നാളെ തുടങ്ങും. പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കും. ഗോത്ര വിഭവങ്ങൾ പരിചയപ്പെടുന്നതിനൊപ്പം പരമ്പരാഗത ചികിത്സാരീതികളും ഗ്രോത്രകലകളും സംരക്ഷിക്കുകയും അവ പൊതുജന മദ്ധ്യത്തിൽ അവതരിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സരേഷ് കുമാർ, ജി. സ്റ്റീഫൻ എം.എൽ.എ, കളക്ടർ നവ്‌ജ്യോത് ഖോസ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ, ഊരു മൂപ്പൻമാർ തുടങ്ങിയവർ പങ്കെടുക്കും. 27ന് മേള സമാപിക്കും. സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.