maram-nadunnu

കല്ലമ്പലം: 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയിലൂടെ നാറാണത്ത് ചിറയ്ക്ക് പുതുജീവൻ. കരവാരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട കല്ലമ്പലം നാറാണത്ത് ചിറയാണ് നവീകരിക്കുന്നത്. നവീകരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാൽ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഉല്ലാസ് കുമാർ, ആരോഗ്യക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ എന്നിവർ ചേർന്ന് തണൽ മരം നട്ടു. ലോക ജലദിനത്തിൽ ജൽ - ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ 60 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ ചിറയുടെ കൈവഴികളും ചുറ്റുമുള്ള കാടുകളും വെട്ടി വൃത്തിയാക്കി.