ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം ഇന്ന് രാവിലെ 9നും 9.30നും മദ്ധ്യേ ക്ഷേത്ര തന്ത്രി നെടുമ്പള്ളിമന തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി ചിറയ്ക്കര നന്ദനമഠം പ്രേംകുമാർ പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറി ഏപ്രിൽ 4ന് തിരുആറാട്ടോടെ സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 8ന് പഞ്ചവാദ്യം,വൈകിട്ട് 5ന് നങ്ങ്യാർകൂത്ത്, 6.45ന് സംഗീത സദസ്, രാത്രി 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 27ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് പഞ്ചാരിമേളം, 6.45ന് സംഗീതസദസ്, രാത്രി 9.30ന് ഗാനമേള, 28ന് വൈകിട്ട് 5.45ന് ഭജനതാളാമൃതം, രാത്രി 7.30ന് വിൽപ്പാട്ട്, 9.30ന് മണിനാദം നാടൻപാട്ട്, 29ന് രാവിലെ 9.30ന് തൂക്ക വഴിപാടുകാരുടെ രജിസ്ട്രേഷൻ,വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് തിരുവാതിരക്കളി, 6.45ന് നൃത്തസന്ധ്യ, രാത്രി 9.30ന് നാടകം 30ന് രാവിലെ 8.30നും വൈകുന്നേരം 5നും സ്പെഷ്യൽ നാദസ്വരമേളം, രാത്രി 7.30ന് ഭജനാമൃതം, 8.45ന് മേജ‌ർസെറ്റ് കഥകളി,31ന് രാവിലെ 9.30ന് ഉത്സവബലി,വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് സ്പെഷ്യൽ നാദസ്വരം, 5.30ന് നൃത്തനൃത്യങ്ങൾ, 6.45ന് ഹിന്ദുമത സമ്മേളനം, രാത്രി 9.30ന് പള്ളിവാളും ഭദ്രവട്ടകവുമായി കാളിയൂട്ട് ഭഗവതി, ഏപ്രിൽ1ന് വൈകിട്ട് 5ന് കഥാപ്രസംഗം, രാത്രി 7ന് ഭക്തിഗാനസുധ, 9ന് സൂപ്പർ ഹിറ്റ് ഗാനമേള, 2ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് ഭക്തിഭജനാമൃതം, 6.45ന് സത്‌സംഗ് ഭജൻ, രാത്രി 9.30ന് നാടകം അടുക്കളപ്പക്ഷി, 3ന് വൈകിട്ട് 4ന് ആനക്കൊട്ടിലിലും സേവാപന്തലിലും വിവിധ കരക്കാരുടെ ഉരുൾ വഴിപാട് സംബന്ധിക്കുന്ന നാദസ്വരവാദ്യമേളങ്ങളുടെ സേവ, 6.45ന് ഹരികഥ, 6.45ന് തൂക്കവ്രതക്കാരുടെ അമ്മയെകാണൽ ചടങ്ങ്, 8.30ന് പള്ളിവേട്ട, സ്പെഷ്യൽ നാദസ്വരം, 9.30ന് മെഗാഷോ, 12.30ന് കഥാപ്രസംഗം,4ന് വെളുപ്പിന് 3മണിക്ക് ഉരുൾ സന്ധിപ്പ്, രാവിലെ 7ന് പായസ വിതരണം, 7ന് ഗരുഡൻതൂക്കം, വൈകുന്നേരം 3.30ന് ശിങ്കാരിമേളം, രാത്രി 9ന് ഗജവീരന്മാരുടെ അകമ്പടിയോടെ തിരുആറാട്ടെഴുന്നള്ളത്ത്, സ്പെഷ്യൽ നാദസ്വരം, 8.30ന് രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള, 12.30ന് തിരു ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വലിയകാണിക്ക, തൃക്കൊടിയിറക്ക്, കളമെഴുത്തുംപാട്ടും, 1ന് ആകാശക്കാഴ്ച എന്നിവയോടെ സമാപിക്കും. ഇതിനുപുറമെ ഉത്സവദിവസങ്ങളിൽ മഹാഗണപതിഹോമം, ശ്രീമഹാദേവീഭാഗവതപാരായണം, ഹരിനാമകീർത്തനം, കളഭാഭിഷേകം, ലളിതാസഹസ്രനാമം, കാഴ്ചശ്രീബലി എഴുന്നള്ളത്ത്, ശ്രീഭൂതബലി എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരിക്കും.