achu

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയുടെ സ്വർണമാല പിടിച്ചുപറിച്ച തിരുവനന്തപുരം വഞ്ചിയൂർ പാറ്റൂർ സ്വദേശി അച്ചുവിനെ (24) തിരുവനന്തപുരം റെയിൽവേ പൊലീസ് തന്ത്രപരമായി പിടികൂടി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്‌പ്രസിലെ യാത്രക്കാരിയുടെ മാലയാണ് പേട്ട റെയിൽവേ സ്റ്റേഷനിൽവച്ച് പ്രതി കവർന്നത്. റെയിൽവേ എസ്.പി ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഇതിഹാസ് താഹ, എസ്.ഐ ബിജുകുമാർ, നളിനാക്ഷൻ, സി.പി.ഒമാരായ വിവേക്, ജിതിൻ, സുരേഷ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്വർണക്കടയിൽ വിറ്റ മാല അന്വേഷണസംഘം കണ്ടെത്തി.