കല്ലമ്പലം: കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഞെക്കാട് വലിയവിള കുഞ്ചുവിളാകം വീട്ടിൽ സരോജിനിയെയാണ് (83) രക്ഷപ്പെടുത്തിയത്. വീട്ടുമുറ്റത്തെ 35 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് സരോജിനി വീണത്. നാവായിക്കുളം, വർക്കല യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വൈ.അജ്മലാണ് കിണറ്റിലിറങ്ങിയത്. നാവായിക്കുളം ഫയർസ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി, വർക്കല ഫയർ സ്റ്റേഷൻ ഓഫീസർ അരുൺമോഹൻ എന്നിവരുടെ നേതൃത്വത്തിൽ നാവായിക്കുളം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോപകുമാരകുറുപ്പ്, വർക്കല അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.