പാങ്ങോട്: ആരോഗ്യ, പശ്ചാത്തല മേഖലയ്ക്ക് പ്രാമുഖ്യം നൽകി പാങ്ങോട് പഞ്ചായത്തിലെ ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എ.എം. റജീന അവതരിപ്പിച്ചു. 33, 15, 66,429 രൂപ വരവും, 32,98,70,000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

കാർഷിക മേഖലയ്ക്ക് (60, 25,000 രൂപ ), ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം (3 കോടി), ഭൂരഹിത ഭവന രഹിതർക്ക് ഭൂമി കണ്ടെത്തുന്നതിന് (1 കോടി), പി.എച്ച്.സിയിലേക്ക് ആധുനിക സംവിധാനങ്ങളോടെ ഡിജിറ്റൽ എക്സ് - റേ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, ലാബ് എന്നിവ ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് (1 കോടി 69 ലക്ഷം), വിദ്യാഭ്യാസ - യുവജനക്ഷേമത്തിനായി (32 ലക്ഷം) എന്നിങ്ങനെയാണ് ബഡ്ജറ്റിൽ വിലയിരുത്തിയിരിക്കുന്നത്.