ബാലരാമപുരം:കല്ലിയൂർ ,പള്ളിച്ചൽ, വെങ്ങാനൂർ, വിഴിഞ്ഞം മേഖലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന വെള്ളായണി ശുദ്ധജല തടാകത്തെ കുടിവെള്ള സ്ത്രോതസും സംഭരണിയുമായി നിലനിർത്തണമെന്ന് ജനതാദൾ (എസ്) കല്ലിയൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ തകിടി കൃഷ്ണൻ നായർ, വി.സുധാകരൻ, നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, സ്റ്റാൻലി റോസ്, സ്വയം പ്രഭ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പാലപ്പൂര് സുരേഷ് കുമാർ (പ്രസിഡന്റ് ),എം.ഹരീഷ് കുമാർ, അഖിൽ ബാബു (വൈസ് പ്രസിഡന്റുമാർ), കെ.വി.വിജയകുമാരൻ നായർ, ടി. സന്തോഷ് കുമാർ (സെകട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.