photo

നെടുമങ്ങാട്: വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് സബ്ബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകൾക്ക് തുടക്കമായി. ഐ.എസ്.ആർ.ഒ,മോഹൻദാസ് കോളേജ്,വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലെ ഹെവിഡ്യൂട്ടി ഡ്രൈവർമാർക്കാണ് ആദ്യ ക്ലാസ് നൽകിയത്. നെടുമങ്ങാട് ജോയിന്റ് ആർ.ടി.ഒ അജിത് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി.എം. സുൾഫിക്കർ ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റജി ജോർജ്ജ്, അനസ് മുഹമ്മദ്, അഡീ.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരായ അനിൽ, നസീർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.