നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രോത്സവം 28 മുതൽ ഏപ്രിൽ 6 വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് ഹരിനാമകീർത്തനം, 9ന് ഓട്ടൻതുളളൽ ഉച്ചയ്ക്ക് 12ന് ഉത്സവസദ്യ, ഗീതാ‌ജ്ഞാനയജ്ഞം രാത്രി നൃത്തനൃത്യങ്ങൾ, കഥകളി എന്നിവയുണ്ടാകും. 28ന് രാവിലെ 7ന് ഭജന. 8.30ന് ഓട്ടൻ തുളളൽ. 10ന് ഗീതാമാഹാത്മ്യ സമ്മേളനം. വൈകിട്ട് 5ന് സംഗീത സദസ്. 29ന് വൈകിട്ട് 6ന് തിരുവാതിരക്കളി. 7ന് ഇരട്ടതായമ്പക. 30ന് രാത്രി 8ന് പുല്ലാങ്കുഴൽ കച്ചേരി. 31ന് വൈകിട്ട് 4ന് മ്യൂസിക് മെഗാഷോ. 5.30ന് പാഠകം. 8ന് വയലിൻ കച്ചേരി. ഏപ്രിൽ 1ന് വൈകിട്ട് 5.30ന് തിരുവാഭരണ ഘോഷയാത്ര തുടർന്ന് 6.45ന് തിരുവാഭരണം ചാർത്തിയുളള ദീപാരാധന. 7ന് സേവ. രാത്രി 10ന് ബാലെ. 3ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനവും ഉണ്ണിക്കണ്ണൻ പുരസ്കാര വിതരണവും. 5ന് ഉച്ചയ്ക്ക് 12ന് വേട്ടസദ്യ. വൈകിട്ട് 4ന് കുറത്തിയാട്ടം. രാത്രി 11ന് പളളിവേട്ട. സമാപനദിവസമായ 6ന് ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ. വൈകിട്ട് 5.30ന് ആറാട്ടുകടവിലേക്ക് എഴുന്നളളിപ്പ്. 6.30ന് തിരിച്ചെഴുന്നളളത്ത്. രാത്രി 12ന് തൃക്കൊടിയിറക്ക്, ആകാശ നിറച്ചാർത്ത് എന്നിവയോടെ ഉത്സവം സമാപിക്കും.