kurunnu

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുരുന്നു വായനയ്‌ക്കൊരു കൈത്താങ്ങിന്റെ ഭാഗമായുള്ള പുസ്തകവിതരണം 5000 പൂർത്തീകരിച്ചു. കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ ശേഖരിച്ച പുസ്തകങ്ങൾ 20 ഘട്ടങ്ങളായി 250 വീതം വച്ച് വിവിധ സ്കൂളുകൾക്ക് നൽകിക്കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്.

ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. അൻസർ, പ്രോഗ്രാം ഓഫീസർമാരായ ഡോ.ജയകുമാർ ആർ, ഡോ. അരുണ, മുൻ പ്രിൻസിപ്പൽ ഡോ. എസ്.എ. ഷാജഹാൻ, ഡോ. ചായം ധർമ്മരാജൻ, എ.എസ്. മൻസൂർ, സമീർ, ഡോ.ജ്യോതി. എസ്. നായർ, ഡോ. ജോയ് ബാലൻ, ചന്ദ്രമോഹൻ, സുജി എസ്. കുമാർ, വിദ്യാർത്ഥി പ്രതിനിധികളായ അനു, നിഖിൽ, വാർഡ് കൗൺസിലർമാരായ ശ്രീലക്ഷ്മി, ലൗലിറോസ് എന്നിവർ പങ്കെടുത്തു.